പടവാള്‍ ബ്ലോഗിലേക്ക് ഹാര്ദ്ദ വമായ സ്വാഗതം. ഈ ബ്ലോഗിലെ പോസ്റ്റുകള്‍ ഫേസ്ബുക്ക്‌ വഴി സുഹൃത്തുക്കളുമായി പങ്കുവയ്ക്കുവാന്‍ ,പോസ്റ്റുകളുടെ ചുവട്ടില്‍ നല്കി യിട്ടുള്ള ഷയറിംഗ് സൈറ്റുകളുടെ സിംബല്‍ ഉപയോഗിക്കുക.

2012, മേയ് 9, ബുധനാഴ്‌ച

ഒരു നിധിവേട്ടക്കാരന്‍റെ ഓര്‍മ്മയുമായി ഗൂഗിള്‍


സിനിമക്കഥയെ വെല്ലുന്ന ഒരു ജീവിതം നയിച്ച വ്യക്തിയുടെ 138ാം ഇന്മദിനമാണ് ഇന്ന്.ഹോവാര്‍ട് കാര്‍ട്ടര്‍ പുരാവസ്തുശാസ്ത്രഞ്ന്‍ എന്ന നിലയില്‍ പ്രശസ്തനായ ഇദ്ദേഹം 1878ല്‍ ലണ്ടനിലാണ് ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ പുരാവസ്തു ശാസ്ത്രത്തില്‍ വന്‍ കമ്പം പ്രകടിപ്പിച്ച ഇദ്ദേഹം അതിനാല്‍ തന്നെ 17വയസ്സില്‍ ഇജിപ്തിലെ പുരാവസ്തു ഖനനത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങി.1922 നവംബറില്‍ ലോകത്തിലെ എറ്റവും വിലപിടിപ്പുള്ള നിധിശേഖരം എന്ന് വിലയിരുത്തപ്പെടുന്ന ടുത്തമന്‍ന്‍ഖാന്‍റെശവകൂടീരവും മമ്മിയും കണ്ടെടുക്കുന്നതോടെയാണ് ഇദ്ദേഹം പ്രശസ്തനായത്. നൈല്‍ കരയിലെ പിരമീഡുകള്‍ സ്ഥിതിചെയ്യുന്ന രാജക്കന്‍മാരുടെ താഴ്വരയില്‍ നിന്നാണ് ഇത് കണ്ടെത്തിയത്.ഇജിപ്ഷ്യന്‍ രാജപരമ്പരയിലെ 18തലമുറ ഫറോവയായിരുന്നു ടുത്തമന്‍ന്‍ഖാന്‍.ഇന്ത്യനാ ജോണ്‍സ്,ദി മമ്മി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാണത്തിന് കാര്‍ട്ടറുടെ ജീവിതം മാതൃകയായിട്ടുണ്ട്.ഒപ്പം ചിലചിത്രങ്ങളില്‍ ഇദ്ദേഹം തന്നെ കഥാപാത്രമായിട്ടുണ്ട്.
ഇജിപ്ഷ്യന്‍ വിശ്വാസം അനുസരിച്ച് ഫറോവയുടെ കല്ലറ തുറക്കുന്ന വര്‍ ദൂരന്തങ്ങള്‍ നേരിടേണ്ടിവരും എന്ന വിശ്വാസം വെല്ലുവിളിച്ചാണ് ഇദ്ദേഹം കല്ലറയില്‍ പ്രവേശിച്ചത്. പക്ഷെ ചരിത്രത്തിലെ വിരോധാഭാസം എന്ന് പറയുപൊലെ ഇദ്ദേഹത്തിന്‍ സംഘഅംഗങ്ങള്‍ എല്ലാം അടുത്ത മൂന്ന് വര്‍ഷത്തില്‍ തന്നെ മരിച്ചു.
പക്ഷെ കാര്‍ട്ടര്‍ 1939ലാണ് അന്തരിച്ചത്.ഇദ്ദേഹത്തിന്‍റെ ജന്മദിനത്തില്‍ ഇന്ന് പ്രത്യേക ഡൂഡിലുമായി ഗൂഗിള്‍ ഇദ്ദേഹത്തെ ഇന്ന് ഓര്‍ക്കുന്നു...
By: newmedia Reporter

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രക്തദാനം മഹാദാനം.......രക്തം ദാനം നല്‍കാന്‍ താല്‍പര്യം ഉള്ളവര്‍ ദയവായി രജിസ്റ്റര്‍ ചെയ്യുക. Kerala BloodNet

X