പടവാള്‍ ബ്ലോഗിലേക്ക് ഹാര്ദ്ദ വമായ സ്വാഗതം. ഈ ബ്ലോഗിലെ പോസ്റ്റുകള്‍ ഫേസ്ബുക്ക്‌ വഴി സുഹൃത്തുക്കളുമായി പങ്കുവയ്ക്കുവാന്‍ ,പോസ്റ്റുകളുടെ ചുവട്ടില്‍ നല്കി യിട്ടുള്ള ഷയറിംഗ് സൈറ്റുകളുടെ സിംബല്‍ ഉപയോഗിക്കുക.

2012, മേയ് 24, വ്യാഴാഴ്‌ച

യു പി ഭരണകൂടം നമ്മുക്ക് വേണ്ടി എന്ത് ചെയ്യുന്നു???

ലോകത്തിലെ പല എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്കും സ്വന്തമായി ക്രൂഡ്‌ ഓയില്‍ ശുദ്ധികരണ സംവിധാനങ്ങള്‍ ഇല്ല..അത്കൊണ്ട് തന്നെ ഉല്പാദിപ്പിക്കുന്ന ക്രൂഡ്‌ ഓയില്‍ അവര്‍ സ്വന്തമായി റിഫൈനറി സംവിധാനങ്ങള്‍ ഉള്ള രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു..പതിനാറ് അത്വധൂനിക റിഫൈനറികള്‍ സ്വന്തമായുള്ള ,ലോകത്തിലെ തന്നെ വലിയ എണ്ണ ശുദ്ധികരണ സംവിധാനങ്ങള്‍ ഉള്ള രാജ്യങ്ങളില്‍ ഒന്നാണ്ഇന്ത്യ..സിംഗപൂരിലോ അമേരിക്കയിലോ ഉള്ള റിഫൈനറികളില്‍ ശുദ്ധികരിക്കുന്നതിനെക്കാള്‍ വളരെ കുറഞ്ഞ ചിലവില്‍ ഇന്ത്യയില്‍ എണ്ണ ശുദ്ധികരിക്കാം..അതായത്‌ ഇറക്കുമതി ചെയ്യുന്ന എണ്ണ വളരെ കുറഞ്ഞ ചിലവില്‍ ശുദ്ധികരിച്ചു ഉഭാഭോക്താക്കളില്‍ എത്തിക്കാന്‍ ഇന്ത്യക്ക് കഴിയും ..ശുദ്ധികരണ ശേഷം വന്‍ തോതില്‍ എണ്ണ കയറ്റുമതിയും ഇന്ത്യ ചെയ്യുന്നുണ്ട് ..എന്നാല്‍ റിലയന്‍സ് റിപ്പോര്‍ട്ട്‌ എന്നറിയപെട്ട ഒരു മുന്‍കാല റിപ്പോര്‍ട്ട്‌ നെ തുടര്‍ന്ന് ഗവണ്മെന്റ് ഓഫ് ഇന്ത്യ നെഹ്റുവിന്റെ കാലം തൊട്ടു ഉണ്ടായിരുന്ന വില നിര്‍ണ്ണയ സംവിധാനങ്ങള്‍ എടുത്തു കളയുകയും ഇന്റര്‍നാഷണല്‍ പാരിറ്റി പ്രൈസിംഗ് (IPP)എന്ന സംവിധാനം കൊണ്ട് വരികയും ചെയ്തു..അതായത്‌ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഇന്ത്യയിലെ എണ്ണ വില നിയന്ത്രിക്കുക ..അമേരിക്കയിലോ സിംഗപൂരിലോ ഉയര്‍ന്ന നിരക്കില്‍ ശുദ്ധികരിക്കുന്ന എണ്ണയുടെ വില അതിനേക്കാള്‍ എത്രയോ ചെറിയ ചിലവില്‍ ശുദ്ധികരണം നടത്തുന്ന ഇന്ത്യയില്‍ ഇടാക്കുക..ഈ കാടത്തം മാത്രമല്ല ..ലക്ഷകണക്കിന് രൂപ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വലിച്ചു എറിഞ്ഞു കൊടുക്കുന്ന അതെ ഗവണ്മെന്റ് പവപെട്ടവര്‍ക്കുള്ള സബ്സിഡികള്‍ എടുത്തു കളയുന്നു..പാചക വാതക സബ്സിഡി ഒഴിവാക്കുന്നതോടെ ഒരു സിലിണ്ടര്‍ നു 1200 രൂപയായിരിക്കും നാം കൊടുക്കേണ്ടി വരിക .. ഡീലര്‍സ് അസോസിയേഷന്‍ ചോദിക്കുന്ന വളരെ പ്രസക്തമായ ഒരു ചോദ്യവും ബാക്കിയാവുന്നു..എന്തിനാണ് എണ്ണ കമ്പനികള്‍ക്ക് പരസ്യം ? കോടിക്കണക്കിനു രൂപ ഓരോ വര്‍ഷവും പരസ്യത്തിന് ചെലവിടുന്ന അതെ ഇന്ത്യന്‍ പൊതുമേഖല എണ്ണ ഭീമന്മാര്‍ ആണ് കോടികളുടെ നഷ്ടം പറയുന്നത്..പരസ്യത്തിലൂടെ പരസ്പര മല്‍സരം നടത്തുന്നതും പോര ഒരു സ്ട്രീറ്റില്‍ തന്നെ വിവിധ പൊതുമേഖല കമ്പനികളുടെ പമ്പ്‌ കള്‍ ഉയര്‍ന്നു വരുന്നു..അതിനനുസരിച്ചുള്ള കച്ചവടവും ഇല്ല..ഫോര്‍ച്യൂണ്‍ 500 ല്‍ പെട്ട ആഗോള ഭീമന്മാരാണ് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ എന്നതും മറക്കരുത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രക്തദാനം മഹാദാനം.......രക്തം ദാനം നല്‍കാന്‍ താല്‍പര്യം ഉള്ളവര്‍ ദയവായി രജിസ്റ്റര്‍ ചെയ്യുക. Kerala BloodNet

X